ചേലക്കര: ചേലക്കര പഞ്ചായത്ത് പത്താം വാർഡ് തൊട്ടാവാടി കുളമ്പു പാലം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ശാന്തകുമാരി അദ്ധ്യക്ഷയായി. അസിസ്റ്റന്റ് എൻജിനിയർ എം.ജി. ഷൈന, ജില്ലാ പഞ്ചായത്ത് അംഗം ഇ. വേണുഗോപാലമേനോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സല ശിവദാസ്, ഡെപ്യുട്ടി റേഞ്ചർ ഷാജഹാൻ, വിനോദ് പന്തലാടി, ബിനി വിനോദ്, ജയ പി.യു തുടങ്ങിയവർ സംസാരിച്ചു.