iccs
മുപ്ലിയം ഐ.സി.സി.എസ് എൻജിനിയറിംഗ് കോളേജ് സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി കോർപ്പറേഷൻ ഓഫീസിൽ സംഘടിപ്പിച്ച കോവിഡ് പാർട്ടീഷൻ സെറ്റ് മേയർ അജിത ജയരാജൻ വിതരണം ചെയ്യുന്നു

തൃശൂർ: മുപ്ലിയം ഐ.സി.സി.എസ് എൻജിനിയറിംഗ് കോളേജ്, സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ കോർപ്പറേഷൻ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഓട്ടോറിക്ഷയിൽ ഘടിപ്പിക്കുന്ന കൊാവിഡ് പാർട്ടീഷൻ സെറ്റ് മേയർ അജിത ജയരാജൻ വിതരണം ചെയ്തു. ഡെപ്യൂട്ടി മേയർ റാഫി, കോളേജ് ഡയറക്ടർ പ്രൊഫ. ഡോ. നിസാം റഹ്മാൻ, ലയ്‌സൺ ഓഫീസർ സതീഷ്. സി.പി, പി.ടി.എ പ്രസിഡന്റ് ഡോ .സുബ്രഹ്മണ്യൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എൽ. റോസി എന്നിവർ പങ്കെടുത്തു.