
തൃശൂർ: ഭാരതീയ ഗ്രാമവികാസ സങ്കല്പം യാഥാർത്ഥ്യമാക്കാനും, അതിലൂടെ ആരോഗ്യത്തിനു ഹിതകരമായ ഭക്ഷ്യവസ്തുക്കൾ ന്യായമായ വിലയിൽ അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് എത്തിക്കാനും ഓൺലൈൻ സംരംഭം വെൽസോൺ വരുന്നു. വിഷരഹിത ഭക്ഷ്യവസ്തുക്കൾ, പരമ്പരാഗത സംസ്‌കരണരീതി അവലംബിച്ച് നിർമ്മിക്കുന്ന ഉത്പന്നങ്ങൾ എന്നിവ യഥേഷ്ടം ലഭ്യമാക്കുന്ന രീതിയാണ് വെൽസോണിന്റേത്.
ഉപഭോക്താവിന്റെ തന്നെ സമീപപ്രദേശങ്ങളിൽ പ്രകൃതിദത്ത മാർഗങ്ങളിൽ വിളയിക്കുന്ന പച്ചക്കറികളും കുടുംബപശ്ചാത്തലത്തിൽ സംസ്‌കരിക്കുന്ന ഭക്ഷ്യവസ്തുക്കളും തികച്ചും ന്യായമായ വിലയ്ക്ക് ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ ഭക്ഷ്യസംസ്‌കാരവും ആരോഗ്യജീവനവും സാദ്ധ്യമാക്കുക എന്നതാണ് ലക്ഷ്യം. കാർഷിക ഉത്പന്നങ്ങൾ നേരിട്ട് കർഷകരിൽ നിന്ന് സമാഹരിച്ച്, അവർക്ക് ന്യായമായ വില ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ കൃഷി ലാഭകരമാക്കാമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഈ സംവിധാനമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കും അർഹിക്കുന്ന വരുമാനവും ശോഭനമായ ഭാവിയും ഉറപ്പു വരുത്തി സ്വാശ്രയഭാരതത്തിൻ്റെ സാക്ഷാത്കാരവും ലക്ഷ്യമിടുന്നു. കേരളത്തിൽ എല്ലായിടത്തും പദ്ധതിയുടെ ഭാഗമാകാൻ കഴിയുന്നവരെ ആവശ്യമുണ്ട്.
സ്റ്റോക്കിസ്റ്റുകൾ
ഒരു സ്റ്റോക്കിസ്റ്റായി കുറഞ്ഞത് മൂന്നോ അതിൽ കൂടുതലോ പഞ്ചായത്തുകൾ ഏറ്റെടുത്ത് ഈ സംരംഭത്തിൽ പങ്കാളിയാകാം
ഗ്രോവേഴ്‌സ്
പ്രകൃതിദത്തമായ കൃഷിയിലൂടെ പച്ചക്കറികൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, മറ്റ് ഗാർഹിക വസ്തുക്കൾ വീടുകളിലോ ചെറുകിട വ്യവസായ സംഭരംഭമായോ നിർമ്മിച്ച് നൽകുന്നവരെയാണ് വേണ്ടത്.
ഡെലിവറി പേഴ്സൺ
സ്വന്തം വാഹനമുള്ള (ഓട്ടോറിക്ഷ/തുടങ്ങിയ ഇടത്തരം വാഹനങ്ങൾ) പാർട്ട് ടൈം ആയി ഡെലിവറി ജോലി ചെയ്യാൻ താൽപര്യമുള്ളവരെ കുറഞ്ഞത് 5 പേരെ വീതം ഓരോ പഞ്ചായത്ത് സ്റ്റോക്കിസ്റ്റിന്റെ കീഴിലും ആവശ്യമുണ്ട്. വിവരങ്ങൾക്കും രജിസ്ട്രേഷനും: http://wellzone.in/..
നാലു കൊവിഡ് മരണം കൂടി:
ആകെ മരണം നൂറിലേക്ക്
തൃശൂർ: നാലു പേർ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചവരുടെ എണ്ണം നൂറിലേക്ക്. ആകെ റിപ്പോർട്ട് ചെയ്ത 98 മരണങ്ങളിൽ 45 എണ്ണവും ഒക്ടോബർ മാസത്തിലാണ്. രോഗികളുടെ എണ്ണം ദിനംപ്രതി ആയിരത്തിന് മുകളിലെത്തുകയും അതോടൊപ്പം മരണ സംഖ്യ ഏറുന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഇന്നലെ വേലൂർ, എടത്തിരുത്തി, തളിക്കുളം എന്നിവിടങ്ങളിലാണ് കൊവിഡ് ബാധിച്ച് നാലു പേർ മരിച്ചത്. വേലൂരിൽ രണ്ട് പേരും തളിക്കുളത്തും എടത്തിരുത്തിയിലും ഓരോരുത്തരുമാണ് മരിച്ചത്. വേലൂരിൽ ചൊവ്വല്ലൂർ കുരിയാക്കോസ് ഭാര്യ സിസിലി (79), നെല്ലിക്കൽ ധർമ്മൻ, എടത്തിരുത്തിയിൽ ചാമക്കാല കോവിൽ തെക്കേവളപ്പിൽ ചന്ദ്രൻ (74), തളിക്കുളത്ത് ലോട്ടറി വിൽപ്പനക്കാരൻ പെരിങ്ങാട്ട് പ്രഭാകരൻ എന്നിവരാണ് മരിച്ചത്.
ഒക്ടോബർ 20 മുതൽ മരിച്ചവർ