തൃശൂർ: അനിൽ അക്കരയുടെ വീടിന് മുന്നിൽ ഭീഷണി ഉയർത്തി താമര വരച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബി.ജെ.പി പ്രവർത്തകർ തന്റെ വീടിന് മുന്നിൽ വന്ന് ഭീഷണി ഉയർത്തി താമര വരച്ചതോടെ എം.എൽ.എ ഭാര്യയോടൊപ്പം റോഡിൽ കുത്തിയിരിക്കുകയും പിന്നീട് താമര മായ്ക്കുകയും ചെയ്തു.

തുടർന്ന് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ എം.എൽ.എയ്ക്കെതിരെ യാതൊരുവിധ ഭീഷണിയും ഉയർത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡിൽ ചിഹ്നം വരയ്ക്കുക മാത്രമാണ് ചെയ്തതെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. എം.എൽ.എ നുണപ്രചാരണം നടത്തുകയാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.