ചാലക്കുടി: ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ തടയണയുടെ നവീകരണ പ്രവർത്തനങ്ങൾ ചൊവ്വാഴ്ച ആരംഭിക്കും. ഒരു കോടി രൂപ ചെലവിലാണ് തടയണയുടെ നവീകരണം. വൈകീട്ട് 4.30ന് തടയണ പരിസരത്ത് നടക്കുന്ന ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയാകും. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, നഗരസഭാ കൗൺസിലർ ഉഷ പരമേശ്വരൻ, പഞ്ചായത്ത് അംഗം എം.എസ്. ബിജു തുടങ്ങിയർ സംബന്ധിക്കും. പുഴയോര സംരക്ഷണത്തിന് 90 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 2018 പ്രളയത്തിലാണ് തടയണയ്ക്ക് ഗുരുതര കേടുപാടുകൾ സംഭവിച്ചത്. എം.എൽ.എയുടെ ശ്രമഫലമായി റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അറ്റകുറ്റപ്പണികൾക്ക് തുക സർക്കാർ നൽകുന്നത്.