 
കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വെച്ചൂർ പശുവിനെ നടയിരുത്തി. കോഴിപറമ്പിൽ സുകുമാരൻ ഭാര്യ ചിത്തിരയാണ് വെച്ചൂർ പശുവിനെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി അഖിലേഷ് ഗോപൂജ നടത്തി സ്വീകരിച്ച് പശുവിനെ ക്ഷേത്രം പ്രസിഡന്റ് ചന്ദ്രൻ വെട്ടിയാട്ടിലിന് കൈമാറി. കുട്ടുശാന്തി സഹകാർമ്മികനായി.