
തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തൃശൂരിൽ ചേർന്ന എസ്.ആർ.പി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ഇതിന്റെ ഭാഗമായി ശക്തിപ്പെടുത്താൻ കർമ്മപദ്ധതി ആവിഷ്‌കരിച്ചു.
പാർട്ടിയോട് കൂറു പുലർത്തുന്ന മുന്നണിയോട് ചേർന്ന് പ്രവർത്തിക്കാനും ഒരു മുന്നണിയോടും മുൻകൂട്ടി പ്രതിബദ്ധത പ്രഖ്യാപിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. വർക്കിംഗ് ചെയർമാൻ എം.എൻ. ഗുണവർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ, അഡ്വ. പ്രേംലാൽ, അമ്മിണിക്കുട്ടൻ, കെ.എം. രാധാകൃഷ്ണൻ, എം. പി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.