covid

തൃശൂർ: 480 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 723 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9940 ആണ്. തൃശൂർ സ്വദേശികളായ 115 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.

ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 34,832 ആണ്. 24,590 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 479 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറ് കേസുകളുടെ ഉറവിടം അറിയില്ല.

ക്ലസ്റ്ററുകൾ

വി​യ്യൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലിൽ
52​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്നലെ 52 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തടവുകാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 172 പേർക്കാണ് പരിശോധന നടത്തിയത്. തടവുകാർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ശനി, ഞായർ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 81 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച്ച 170 ഉം ഞായർ 120 പേർക്കുമാണ് പരിശോധന നടത്തിയത്. ആകെ 485 തടവുകാരാണ് വിയ്യൂർ സെൻട്രൽ ജയിലിലുള്ളത്. ശേഷിക്കുന്നവരുടെ പരിശോധന ഇന്ന് നടക്കും. എ മുതൽ ജി വരെയുള്ള എല്ലാ ബ്ലോക്കുകളിലെ തടവുകാർക്കും ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരെ ജയിലിലെ തന്നെ ബി, സി ബ്ലോക്കുകളിലേക്ക് മാറ്റി. ആരെയും ആശുപത്രികളിലേയ്ക്ക് മാറ്റേണ്ട സാഹചര്യമില്ല.