വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ ചാലിപ്പാടത്ത് പുതുതായി നിർമ്മിച്ച വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ആസ്ഥാനമന്ദിരം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എൻ.ടി. ബേബി അദ്ധ്യക്ഷനാകും. ഏറെക്കാലം ബാങ്കിന്റെ പ്രസിഡന്റായിരുന്ന കെ.പി.എ. നമ്പീശന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ഹാളിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവ്വഹിക്കും.

ബാങ്ക് സേഫ് റൂമിന്റെയും ലോക്കറിന്റെയും ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, നഗരസഭാ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ. സോമനാരായണൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എൻ.ടി. ബേബി, വൈസ് പ്രസിഡന്റ് എം.എസ്. അബ്ദുൾ റസാക്ക്, സെക്രട്ടറി കെ.പി. മദനൻ എന്നിവർ പങ്കെടുത്തു.