ഗുരുവായൂർ: വിജയദശമി ദിനത്തിൽ ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്ക് വിശേഷാൽ പൂജകളും നിവേദ്യവും ഉണ്ടായി. വൈകീട്ട് നാഗസ്വരം, കേളി, ചുറ്റുവിളക്ക് തെളിക്കൽ എന്നിവ നടന്നു. ദേവസ്വം വകയായിരുന്നു ഇടത്തരികത്തുകാവിൽ ഭഗവതിക്ക് വിശേഷാൽ പൂജകൾ.
രാവിലെ ശീവേലിക്ക് ശേഷം സരസ്വതിയറയിൽ പൂജകൾ നടന്നു. തുടർന്ന് പൂജവയ്പിന് വച്ചിരുന്ന ഗ്രന്ഥങ്ങൾ എടുത്തു. ക്ഷേത്രം ഓതിക്കൻ മുന്നൂലം സുബ്രഹ്മണ്യൻ നമ്പൂതിരി സരസ്വതി അറയിൽ പൂജകൾക്ക് കാർമികനായി. കൊവിഡ് നിയന്ത്രണംമൂലം നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ലാത്തതിനാൽ ഭക്തർക്ക് ദർശനത്തിന് അവസരം ഉണ്ടായില്ല. കുട്ടികളെ എഴുത്തിനിരുത്തലും ഉണ്ടായില്ല.