 
തൃശൂർ: കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്ലാന്റേഷൻ കോർപറേഷൻ ഒഫ് കേരള ലിമിറ്റഡ് കശുമാങ്ങയിൽ നിന്നും കാർബണേറ്റ് ചെയ്ത ഓസിയാന എന്ന പാനീയം പുറത്തിറക്കുന്നതിന്റെ വിപണനോദ്ഘാടനം 28ന് നാലിന് രാമനിലയത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും.
കേരള സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ്. കാർബണേറ്റ് ചെയ്ത കശുമാങ്ങ പാനീയം ഓസിയാന വിപണിയിലെത്തുന്നത്. മലബാർ ഗ്രൂപ്പിലുള്ള 5500 ഹെക്ടർ കശുമാവിൻ തോട്ടത്തിൽ നിന്നും ഉത്പാദിപ്പിക്കുന്നതാണ് ഈ പാനീയം.