 
തൃശൂർ: കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ മുണ്ടകന്‍ കൃഷിക്കുവേണ്ടി ജലവിതരണം നടത്താന്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എൻജിനിയറുടെ ചേംബറില്‍ ചേര്‍ന്ന പീച്ചി പ്രൊജക്ട് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചു. അതത് പാടശേഖരങ്ങളില്‍ കൃഷി ഏകീകരിക്കാന്‍ വേണ്ടി അനുയോജ്യമായ വിത്തുകള്‍ തിരഞ്ഞെടുക്കുവാന്‍ കൃഷി ഓഫീസര്‍മാര്‍ കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എൻജിനിയര്‍ അറിയിച്ചു.