 
തൃശൂർ: മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മശതാബ്ദി കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്‌മെന്റ് ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജിതേഷ് ഉദ്ഘാടനം ചെയ്തു. അയ്യന്തോൾ ബ്ലോക്ക് ഒ.ബി.സി ചെയർമാൻ എം.എസ്. രാജാറാം അദ്ധ്യക്ഷനായി. മനോജ് മച്ചാട്, ഉണ്ണികൃഷ്ണൻ കുളമ്പ്രത്ത്, രാമചന്ദ്രൻ കളരിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.