 
തൃപ്രയാർ: നാട്ടിക ചെമ്മാപ്പിള്ളി റോഡിൽ എടക്കാട്ട് കുമാരൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ജനസംഘം ആദ്യകാല പ്രവർത്തകനായിരുന്നു. നാട്ടിക ത്യപ്രയാർ മർച്ചന്റ്‌സ് അസോസിയേഷൻ സ്ഥാപക ഭാരവാഹി, മേൽത്യക്കോവിൽ ക്ഷേത്രം ഭരണസമിതി അംഗം, തൃപ്രയാർ ക്ഷേത്രത്തിലെ സനാതന ധർമ്മപാഠശാല മുൻകാല പ്രസിഡന്റ്, വി.എച്ച്.പി ജില്ലാ സ്ഥാപക വൈസ് പ്രസിഡന്റ്, ജന്മഭൂമി ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കൗമുദി. മക്കൾ: നന്ദകുമാർ, മനോജ്കുമാർ. മരുമക്കൾ: ബിൻസി, ഹിഷ.