 
കയ്പമംഗലം: ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാത്ത പെരിഞ്ഞനം പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഒരു വിദ്യാർത്ഥിക്ക് കൈത്താങ്ങായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ടി.വി കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആദർശ് അദ്ധ്യക്ഷനായി. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി വിശാഖ് വേണുഗോപാൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ മനോജ് വലിയപറമ്പിൽ, താഹിർ ചക്കരപ്പാടം, ഐശ്വര്യ രഘുനാഥ്, മുഹമ്മദ് ഖൈസ് എന്നിവർ സംസാരിച്ചു.