
തൃശൂർ: 15 വർഷമായി ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ പ്രൊഫസർ ആയിരുന്ന ഡോ. പി. ബാബുരാജ് (70) നിര്യാതനായി. ഹൃദയാഘാതം മൂലം ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
1982ൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചാർജെടുത്തു. കേരളത്തിലെ എല്ലാ ഗവ. മെഡിക്കൽ കോളേജുകളിലും സേവനം അനുഷ്ഠിച്ച അദ്ദേഹം 2004ൽ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ സേവനം ആരംഭിച്ചു. 1999 ൽ ബെസ്റ്റ് സിറ്റിസൺ ഒഫ് ഇന്ത്യ അവാർഡ്, 2020 ലെ ഫിസിഷ്യൻസ് ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അംഗീകാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും പുരസ്‌കാരവും നേടിയിട്ടുണ്ട്.
ഭാര്യ: ഡോ. ലളിത ബാബു (ഗൈനക്കോളജി വിഭാഗം, അശ്വിനി ആശുപത്രി). മക്കൾ: ഡോ. ഹരികൃഷ്ണൻ (ജൂബിലി മെഡി. കോളേജ്), ഡോ. ലക്ഷ്മി (ഡെന്റിസ്റ്റ്), മരുമക്കൾ: ഡോ. ഐശ്വര്യ ബാബു. ഡോ. മധുജിത്ത് (റേഡിയോളജിസ്റ്റ്, ദുബായ്). സംസ്‌കാരം 28ന് രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.