aiyf
എ.ഐ.വൈ.എഫ് കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി രൂപീകരിച്ച ഭഗത്‌ സിംഗ് യൂത്ത് ഫോഴ്സിന്‍റെ ഉദ്ഘാടനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം സി.സി. വിപിന്‍ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

വെള്ളാങ്ങല്ലുർ: എ.ഐ.വൈ.എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ പരിധിയിൽ പ്രവർത്തിക്കുന്ന മേഖലാ കമ്മിറ്റികളുടെ കീഴിൽ തെരഞ്ഞടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ച ഭഗത്‌സിംഗ് യൂത്ത് ഫോഴ്‌സിന്റെ ഉദ്ഘാടനവും തിരിച്ചറിയൽ കാർഡ് വിതരണവും സി.പി.ഐ ജില്ലാ കൗൺസിൽ അംഗം സി.സി. വിപിൻചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എ.ഐ.വൈ.എഫ് വെള്ളാങ്കല്ലൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 15 സന്നദ്ധ പ്രവർത്തകരാണ് സംഘടനയിൽ പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ ശേഷിക്കുന്ന ഒമ്പത് മേഖലകളിലും ഭഗത്‌സിംഗ് യൂത്ത് ഫോഴ്‌സിന്റെ രൂപീകരണവും പ്രവർത്തനവും നടക്കും. എ.ഐ.വൈ.എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.ആർ. ജിതിൻ അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം നവ്യ തമ്പി,​ സെക്രട്ടറി അഡ്വ. വി.എസ്. ദിനൽ,​ വെള്ളാങ്ങല്ലൂർ മേഖലാ ഭഗത്‌സിംഗ് യൂത്ത് ഫോഴ്‌സ് ക്യാപ്ടൻ ടി.എം. ഉവൈസ് എന്നിവർ സംസാരിച്ചു.