വികസന പ്രവർത്തനങ്ങൾ തടയുന്നവരെ തിരിച്ചറിയണമെന്ന് എം.എൽ.എ


ചാലക്കുടി: വികസകന പ്രവർത്തനങ്ങൾ തടയുന്ന ശക്തികളെ തിരിച്ചറിയണമെന്ന് ബി.ഡി. ദേവസി എം.എൽ.എ. ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ ആറാട്ടുകടവ് തടയണയുടെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോർത്ത് ബസ് സ്റ്റാൻഡിന്റെ നിർമ്മാണം പൂർത്തിയാക്കരുതെന്ന നിർബന്ധ ബുദ്ധിയായിരുന്നു അണിയറിൽ ഒരു വിഭാഗം നടത്തിയത്. ആധുനിക പാർക്ക് നിർമ്മാണത്തിനും ഗവ.ബോയ്‌സ് സ്‌കൂൾ കെട്ടിട നിർമ്മാണം എന്നിവയ്ക്കും ഇത്തരക്കാർ തുരങ്കം വയ്ക്കുകയാണെന്നുംഎം.എൽ.എ കുറ്റപ്പെടുത്തി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയായി. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, നഗരസഭാ കൗൺസിലർ ഉഷ പരമേശ്വരൻ, പഞ്ചായത്തംഗം എം.എസ്. ബിജു, അസി.എക്‌സി.എൻജിനിയർ സിന്ധു ഉണ്ണി എന്നിവർ പ്രസംഗിച്ചു. ന​ഗ​ര​സ​ഭാ​ ​ആ​രോ​ഗ്യ​കാ​ര്യ​ ​സ്ഥി​രം​ ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ ​ബി​ജി​ ​സ​ദാ​ന​ന്ദ​ൻ,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​അ​ഡ്വ.​ബി​ജു​ ​എ​സ്.​ചി​റ​യ​ത്ത്,​ ​എം.​എം.​ ​ജി​ജ​ൻ,​ ​വി.​സി.​ഗ​ണേ​ശ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​ച​ട​ങ്ങി​ൽ​ ​സം​ബ​ന്ധി​ച്ചു.

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരാണ് തടയണ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചത്. പാർശ്വഭിത്തി നിർമ്മാണത്തിന് 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.