ചാലക്കുടി: പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിൽ പുതിയതായി നിർമ്മിച്ച കിണർ, വാട്ടർ ടാങ്ക്, ബി ബ്ലോക്ക് രണ്ടാം നില, ഗേൾസ് അമിനിറ്റി സെന്റർ, ലബോറട്ടറി എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. നിലവിലെ കിണർ, എക്‌സാമിനേഷൻ ഹാൾ, സ്മാർട്ട് ക്ലാസ് റൂം, ജനറൽ ലൈബ്രറി എന്നിവയുടെ നവീകരണ പ്രവർത്തനങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭൂതപൂർവമായ കുതിച്ചുചാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തെ കോളേജുകളിൽ ഇരുനൂറിലധികം പുതിയ കോഴ്‌സുകൾ ആരംഭിക്കുമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.ടി. ജെലീൽ അറിയിച്ചു.
കോളേജിൽ നടന്ന ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വാർഡ് കൗൺസിലർ ജോയ് ചാമവളപ്പിൽ, പ്രിൻസിപ്പൽ എൻ.എ. ജോജോമോൻ, സീനിയർ സൂപ്രണ്ട് എസ്. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.