kpms

തൃശൂർ: മുന്നാക്കക്കാർക്ക് നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി.കെ. സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സംവരണത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ സംവരണം പ്രഖ്യാപിച്ചത് പ്രതിഷേധാർഹമാണ്. സാമ്പത്തിക സംവരണം സാമൂഹികനീതിക്കും ഭരണഘടനാ തത്വങ്ങൾക്കും എതിരാണ്. സമുദായ സംവരണം ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയല്ല. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന് ലഭിക്കുന്ന അവസരങ്ങളാണ്.

. വാളയാർ വിഷയത്തിൽ പുന്നല ശ്രീകുമാർ കുടുംബത്തെ വഞ്ചിച്ചു. കുടുംബത്തിനൊപ്പം കെ.പി.എം.എസ് ഉണ്ടാകും. സംഘടനാ സെക്രട്ടറി കെ.എ. തങ്കപ്പൻ, പ്രസിഡന്റ് ഇൻ ചാർജ്ജ് വി.കെ. ബാബു, സെക്രട്ടേറിയറ്റംഗം പി.കെ. രാധകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട്, സെക്രട്ടറി സി.എ. ശിവൻ എന്നിവരും പത്രസമ്മേളത്തിൽ പങ്കെടുത്തു.