kana-nirmmanam
കടപ്പുറം പഞ്ചായത്ത് ഇരട്ടപ്പുഴയിൽ കാന ഉൾപ്പടെ നടപ്പാതയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ നിർവഹിക്കുന്നു.

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് ഇരട്ടപ്പുഴയിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന കാന ഉൾപ്പടെ നടപ്പാതയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് എസ്.സി ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാതയുടെ നിർമ്മാണം. ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റസിയ അമ്പലത്ത് വീട്ടിൽ, വാർഡ് മെമ്പർ എം.കെ. ഷൺമുഖൻ, മെമ്പർമാരായ ഷൈല മുഹമ്മദ്, മൂക്കൻ കാഞ്ചന തുടങ്ങിയവർ പ്രസംഗിച്ചു.