raman

തൃശൂർ: മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചതിനെതിരെ ചിലങ്കയും ആടയാഭരണങ്ങളുമില്ലാതെ നൃത്തം ചെയ്ത് ആർ.എൽ.വി രാമകൃഷ്ണൻ. ഇന്നലെ സംഗീതനാടക അക്കാഡമിയുടെ മുന്നിൽ നാടക് ഇടുക്കി ജില്ലാ സമിതി നടത്തിയ പ്രതിഷേധ സമരത്തിലാണ് ആർ.എൽ.വി രാമകൃഷ്ണൻ പ്രതിഷേധ നൃത്തം അവതരിപ്പിച്ചത്.

നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ഷൈലജ ഉദ്ഘാടനം ചെയ്തു. ജോസ് കോശി, കെ.വി. ഗണേഷ് എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത, സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ എന്നിവരെ പുറത്താക്കണമെന്നും സംഗീത നാടക അക്കാഡമിയിലെ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാടകപ്രവർത്തകരുടെ സംഘടനയായ നാടക് (നെറ്റ്‌വർക്ക് ഒഫ് ആർട്ടിസ്റ്റിക് തിയേറ്റർ ആക്ടിവിസ്റ്റ്‌സ് കേരള) അക്കാഡമിക്ക് മുൻപിൽ നടത്തുന്ന സമരം ഇന്ന് 23-ാം ദിവസം പിന്നിട്ടു. ആർ.എൽ.വി. രാമകൃഷ്ണന് വേദി നിഷേധിച്ച വിഷയത്തിൽ തീരുമാനം എടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.