തൃപ്രയാർ: തൊഴിലും സ്ഥാപനങ്ങളും സംരക്ഷിക്കണം എന്ന ആവശ്യവുമായി കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ടെക്നീഷ്യന്മാർ നില നിൽപ്പ് സമരം സംഘടിപ്പിച്ചു. മെഡിക്കൽ ടെക്നീഷ്യന്മാരുടെ തൊഴിലും സ്ഥാപനവും സംരക്ഷിക്കുക, ക്ലിനിക്കൽ ബില്ലിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം. വലപ്പാട് ചന്തപ്പടിയിൽ നടന്ന സമരം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബദുൾ മജീദ് ഉദ്ഘാടനം ചെയ്തു. കെ.പി.എം.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു കെ.എസ്, സംസ്ഥാന കമ്മിറ്റി അംഗം വി.സി ദിലീപ്, മുഹമ്മദ് അൻവർഷ എന്നിവർ പ്രസംഗിച്ചു. പെരിഞ്ഞനം സെൻ്ററിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ.കെ ബാബുരാജൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഫാത്തിമ ഇബ്രാഹിം നേതൃത്വം നൽകി. മതിലകത്ത് ഒ.എ ജെൻട്രി ഉദ്ഘാടനം ചെയ്തു. തൃപ്രയാർ മേഖലാ പ്രസിഡന്റ് ഹബീബ് പി.ഐ നേതൃത്വം നൽകി. പെരിങ്ങോട്ടുകരയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു കെ.എസ് ഉദ്ഘാടനം ചെയ്തു.
ദിവ്യ, അജിത രഘു എന്നിവർ നേതൃത്വം നൽകി. അന്തിക്കാട് ഗവ. ഹോസ്പിറ്റലിന് മുൻവശം നടന്ന സമരം വി.സി ദിലീപ് ഉദ്ഘാടനം ചെയ്തു. വിജി, സബിത എന്നിവർ നേതൃത്വം നൽകി. തളിക്കുളത്ത് ഗഫൂർ തളിക്കുളം ഉദ്ഘാടനം ചെയ്തു. ഷീല സുരേഷ്, ജോതി എന്നിവർ നേതൃത്വം നൽകി. വാടാനപ്പള്ളിയിൽ മുൻ ജില്ലാ പഞ്ചായത്തംഗം സി.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. ചക്രപാണി, ഷാഹിന എന്നിവർ നേതൃത്വം നൽകി. കേരളത്തിൽ 150 കേന്ദ്രങ്ങളിലാണ് നിൽപ്പ് സമരം നടന്നത്.