 
കയ്പമംഗലം: മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ തൊഴിലും സ്ഥാപനവും സംരക്ഷിക്കുക, ക്ലിനിക്കൽ ബില്ലിലെ അപാകതൾ പരിഹരിക്കുക, ലബോറട്ടറി മേഖലയിലെ കുത്തക വത്കരണം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നിക്കൽ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന നിലനിൽപ്പ് സമരം പെരിഞ്ഞനം സെന്ററിലും നടത്തി. വ്യാപാരി വ്യവ്യസായി ഏകോപന സമിതി പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറി കെ.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. തൃപ്രയാർ മേഖലാ പ്രസിഡന്റ് ബി.ഐ. ഹബീബ് അദ്ധ്യക്ഷനായി. സി.എച്ച്. ഹസീബ, കെ.കെ. രത്‌ന, എം.എൻ. സാജിത, കെ.എ. ഷിജിന എന്നിവർ സംസാരിച്ചു.