
തൃശൂർ: കേരള കലാമണ്ഡലം ഫെലോഷിപ്പ്, അവാർഡ്, എൻഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു. ഫെലോഷിപ്പുകൾ ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള (കഥകളി), കലാമണ്ഡലം നാരായണൻ നായർ (മദ്ദളം) എന്നിവർക്ക് സമ്മാനിക്കും. സമഗ്ര സംഭാവന പുരസ്കാരം (എം.കെ.കെ. നായർ പുരസ്കാരം), ചാലക്കുടി മുരളിക്കും (എം. മുരളീധരൻ), യുവപ്രതിഭ അവാർഡ് ദൃശ്യ ഗോപിനാഥിനും (തുള്ളൽ) സമ്മാനിക്കും.
കേരള കലാമണ്ഡലം വാർഷികവും വള്ളത്തോൾ ജയന്തിയോടും അനുബന്ധിച്ച് നവംബർ എട്ടിന് മണക്കുളം മുകുന്ദരാജ സ്മൃതി സമ്മേളനത്തിൽ വച്ച് എൻഡോവ്മെന്റുകളും, നവംബർ ഒമ്പതിന് വാർഷിക സമ്മേളനത്തിൽ വച്ച് ഫെലോഷിപ്പുകളും അവാർഡുകളും സമർപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഡോ. ടി.കെ. നാരായണൻ വൈസ് ചാൻസലർ, ഭരണസമിതി അംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു എന്നിവർ അറിയിച്ചു.
അവാർഡുകൾ:
കഥകളി വേഷം - കലാമണ്ഡലം ബി. ശ്രീകുമാർ, കഥകളി സംഗീതം- പാലനാട് ദിവാകരൻ, ചെണ്ട- കലാമണ്ഡലം വിജയകൃഷ്ണൻ, മദ്ദളം - കലാമണ്ഡലം ഹരിദാസ്, ഉണ്ണായിവാര്യർ കലാനിലയം, ചുട്ടി - കലാണ്ഡലം കുഞ്ഞികൃഷ്ണൻ, മിഴാവ് - കലാമണ്ഡലം ഗോപിനാഥൻ നമ്പ്യാർ, മോഹിനിയാട്ടം - കലാമണ്ഡലം സുജാത, തുള്ളൽ - പി.കെ. കൃഷ്ണൻ, നൃത്തസംഗീതം - വയലാ രാജേന്ദ്രൻ .കെ.എസ്. പഞ്ചവാദ്യം ഇടയ്ക്ക (എ.എസ്.എൻ. നമ്പീശൻ പുരസ്കാരം) കാക്കയൂർ അപ്പുക്കുട്ടമാരാർ, കലാഗ്രന്ഥം- 'പകർന്നാട്ടം', കോട്ടക്കൽ ശശിധരൻ, ഡോക്യുമെന്ററി- 'കിള്ളിമംഗലം വഴി'. ജിഷ്ണു കൃഷ്ണൻ.
എൻഡോവ്മെന്റുകൾ:
മുകുന്ദരാജ സ്മൃതി പുരസ്കാരം- കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, കലാരത്നം കലാനിലയം എസ്. അപ്പുമാരാർ, പൈങ്കുളം രാമചാക്യാർ സ്മാരക പുരസ്കാരം- രതീഷ്ഭാസ്, വടക്കൻ കണ്ണൻ നായരാശാൻ, സ്മൃതി പുരസ്കാരം- കുറിച്ചിത്താനം ജയകുമാർ, കെ.എസ്. ദിവാകരൻ നായർ സ്മാരക സൗഗന്ധികം പുരസ്കാരം- താഴത്ത് ചക്കാലയിൽ കുഞ്ഞൻപിള്ള, ഡോ. വി.എസ്. ശർമ്മ എൻഡോവ്മെന്റ് - അശ്വതി. എ.വി. കപിലവേണു, ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ, എൻഡോവ്മെന്റ് - കലാമണ്ഡലം രാജീവ് (മയ്യനാട്) കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക അവാർഡ് - കെ.പി. ചന്ദ്രിക (നൃത്തം), പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് ജന്മശതാബ്ദി സ്മാരക എൻഡോവ്മെന്റ് - കൃഷ്ണപ്രിയ. പി.ടി. (എം.എ. മോഹിനിയാട്ടം).