ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ ചിക്ലായിയിൽ നിർമ്മിക്കുന്ന ടർഫ് കോർട്ടിന്റെ ശിലാസ്ഥാപനം ബി.ഡി. ദേവസി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചയത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, പഞ്ചായത്തംഗം ജയ തമ്പി തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവിട്ടാണ് ടർഫ് കോർട്ട് നിർമ്മിക്കുന്നത്.