pengan
പേങ്ങൻ

മാള: മരണശേഷം വയോധികന് കൊവിഡ് സ്ഥിരീകരിച്ചു. കൊമ്പത്തുകടവ് മുട്ടിക്കൽ കോഴേക്കാട്ട് അഴകൻ മകൻ പേങ്ങൻ ( 82) ആണ് മരിച്ചത്. റിട്ട. റെയിൽവേ ഉദ്യേഗസ്ഥനാണ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടർന്നാണ് ആന്റിജൻ പരിശോധന നടത്തിയത്. ഭാര്യ: ശാന്തകുമാരി. മക്കൾ: ജിഷ, ജിതേഷ്, സ്വരൂപ്, ഷീജ. മരുമക്കൾ: കുമാരൻ, സന്ധ്യ, ബിജിലി, സുനിൽ. സംസ്കാരം കൊവിഡ് മാനദണ്ഡപ്രകാരം ഇരിങ്ങാലക്കുട വൈദ്യുതി ശ്മശാനത്തിൽ നടത്തി.