covid

തൃശൂർ: കൊവിഡ് മാനദണ്ഡം പാലിക്കാത്തവരെക്കുറിച്ച് അറിയിക്കുന്നതിനായി സജ്ജമാക്കിയ ജില്ലാ കളക്ടറുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചു. പൊതുജനങ്ങൾക്ക് താലൂക്കുകളിലെ ചട്ട ലംഘനം പ്രത്യേകം തയ്യാറാക്കിയ ഫോർമാറ്റിൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന സന്ദേശം ഉടൻതന്നെ താലൂക്ക് നോഡൽ ഓഫീസർമാർക്ക് കൈമാറുകയും താലൂക്ക് നോഡൽ ഓഫീസർമാർ അതത് സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് കൈമാറുകയും ചെയ്യും. സെക്ടറൽ മജിസ്ട്രേറ്റുമാർ സ്ഥലം സന്ദർശിച്ച് നിയമ ലംഘകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

അനാവശ്യമായതോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതോ ആയ സന്ദേശം അയക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രവർത്തനം ജില്ലാ കളക്ടർ ദിവസേന നേരിട്ട് വിലയിരുത്തും. നിയമം ലംഘിക്കുന്നവർക്കെതിരെ ജില്ലാ കളക്ടർ നേരിട്ടെത്തിയും നടപടിയെടുക്കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ട്ട്
യു​വ​മോ​ർ​ച്ച​ ​റോ​ഡ് ​ഉ​പ​രോ​ധം

തൃ​ശൂ​ർ​ ​:​ ​സ്വ​ർ​ണ്ണ​ക്ക​ള്ള​ക്ക​ട​ത്തി​ന് ​അ​ധി​കാ​ര​ ​ദു​ർ​വി​നി​യോ​ഗം​ ​ന​ട​ത്തി​യ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രും,​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​യു​വ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്വ​രാ​ജ് ​റൗ​ണ്ട് ​ഉ​പ​രോ​ധി​ച്ചു.​ ​യു​വ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​സ​ബീ​ഷ് ​മ​രു​ത​യൂ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.
യു​വ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഷൈ​ൻ​ ​നെ​ടി​യി​രി​പ്പി​ൽ​ ​ഉ​പ​രോ​ധ​ ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​കെ.​ആ​ർ​ ​ഹ​രി,​ ​യു​വ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബാ​ബു​ ​വ​ലി​യ​വീ​ട്ടി​ൽ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ര​ഞ്ജി​ത്ത് ​ക​ണ്ണാ​യി,​ ​രാ​ഹു​ൽ​ ​ന​ന്തി​ക്ക​ര,​ ​അ​ഖി​ൽ,​ ​ശ്രീ​ബി​ൻ​ ​മു​ള​യം,​ ​ശ്രീ​ജി​ത്ത് ​വാ​ക​യി​ൽ,​ ​ഹ​രി​ഹ​ര​ൻ​ ​ചേ​ല​ക്ക​ര,​ ​വി​ഷ്ണു​ ​മു​ര​ളി,​ ​അ​മ​ൽ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​തൃ​ശൂ​ർ​ ​എ.​സി.​പി​ ​വി.​കെ​ ​രാ​ജു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു​ ​നീ​ക്കി.