തൃപ്രയാർ: തീരദേശത്ത് അഞ്ച് പഞ്ചായത്തുകളിലായി ഇന്നലെ 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തളിക്കുളത്ത് ഏറ്റവും ഉയർന്ന നിരക്ക് ഇന്നലെ രേഖപ്പെടുത്തി. 20 പേരാണ് തളിക്കുളം പഞ്ചായത്തിൽ ഏഴ് വാർഡുകളിലായി ഇന്നലെ രോഗബാധിതരായത്. ഒന്ന്, പതിനൊന്ന് വാർഡുകളിൽ അഞ്ച് പേർ വീതമാണ് പോസിറ്റീവായത്.

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ആയി തുടരുന്ന നാട്ടികയിൽ ഒമ്പത് പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വലപ്പാട് 10 പേർ പോസിറ്റീവായി. വാടാനപ്പള്ളിയിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചാം വാർഡിൽ ആറു പേരാണ് രോഗബാധിതരായത്. രണ്ടാം വാർഡിൽ മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം ഏങ്ങണ്ടിയൂരിന് ആശ്വാസത്തിന്റെ ദിനമായിരുന്നു ഇന്നലെ. ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.