ചാലക്കുടി: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തികരിച്ച മംഗലശ്ശേരി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആർ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. 26 കുടുംബങ്ങൾക്ക് വീടുകളിലേക്ക് സൗജന്യമായി വെള്ളം നൽകുന്നതാണ് പദ്ധതി. നാശോന്മുഖമായ കിണറുകൾ പുനർജീവിപ്പിച്ചാണ് പദ്ധതി നടപ്പാക്കിയത്. മേലൂർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയിൽ നിന്ന് പലപ്പോഴും വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് പദ്ധതിയ്ക്കായി ശ്രമങ്ങൾ തുടങ്ങിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. തോമാസ്, വാർഡ് മെമ്പർ മിനി ഡേവീസ്, ടി.എ. ഷാജൻ, സനൽ കല്ലുമട എന്നിവർ പ്രസംഗിച്ചു.