roads-were-inaugurated
ചാവക്കാട് നഗരസഭാ പതിനേഴാം വാർഡിൽ നിർമ്മിച്ച റോ‌ഡുകളുടെ ഉദ്ഘാടനം ചെയർമാൻ എൻ.കെ.അക്ബർ നിർവഹിക്കുന്നു.

ചാവക്കാട്: നഗരസഭ പതിനേഴാം വാർഡിൽ നിർമ്മിച്ച തോട്ടക്കകത്ത് റോഡിന്റെയും താലൂക്ക് ആശുപത്രി കടവ് ബൈലൈൻ റോഡിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, എ.സി. ആനന്ദൻ, സഫൂറ ബക്കർ എന്നിവർ സംസാരിച്ചു.
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 3,12,000 രൂപ ചെലവഴിച്ചാണ് 65 മീറ്റർ തോട്ടക്കകത്ത് റോഡ് പണി കഴിപ്പിച്ചത്. 2,48,000 രൂപ ചെലവിലാണ് താലൂക്ക് ആശുപത്രി കടവ് ബൈലൈൻ റോഡ് നിർമ്മിച്ചത്.