 
തൃപ്രയാർ: നവീകരിച്ച തളിക്കുളം സ്‌നേഹതീരം പാർക്കിന്റെയും ഓപ്പൺ ജിമ്മിന്റെയും ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിച്ചു. ഗീത ഗോപി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പാർക്ക് നവീകരിച്ചത്.
ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച 2.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓപ്പൺ ജിം നിർമ്മിക്കുന്നത്.
ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി മഹാദേവൻ, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, ബ്ലോക്ക് മെമ്പർ ടി.വി. ഷൈൻ, വാർഡ് മെമ്പർ ഇ.വി കൃഷ്ണഘോഷ്, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ എ. കവിത, ഹെൽത്ത് ഇൻസ്പക്ടർ ടി.പി ഹനീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഒ.എം. ഫ്രാൻസീസ്, ഡി.എം.സി പ്രതിനിധി സജ്‌ന പർവ്വിൻ എന്നിവർ പങ്കെടുത്തു.
തളിക്കുളം സ്‌നേഹതീരം പാർക്കിൽ
കൊവിഡ് കാലത്ത് പ്രവേശനം പത്തിനും അറുപതിനും മദ്ധ്യേ പ്രായമുള്ളവർക്ക് മാത്രം
ഒരേ സമയം 50 ആളുകൾക്ക് മാത്രമേ പാർക്കിൽ പ്രവേശിക്കാനാകൂ
ഒരാൾക്ക് ഒരു മണിക്കൂറിൽ കൂടുതൽ സമയം പാർക്കിൽ ചെലവഴിക്കാനാവില്ല
സന്ദർശകർക്ക് മാസ്‌ക് നിർബന്ധം, കൊവിഡ് പ്രോട്ടോകോൾ പാലിക്കണം