gu

ഗുരുവായൂർ: നിയമനങ്ങളിൽ സംവരണം നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.

സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളാണ് ഗുരുവായൂർ ദേവസ്വം ജീവനക്കാർക്കും ബാധകം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് നിയമനങ്ങളിൽ പത്തു ശതമാനം സംവരണം ഏർപ്പെടുത്തും. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ സർവീസിലെ സംവരണാനുകൂല്യം നൽകും. നിലവിൽ ഈ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് പത്തു ശതമാനമാണ് സംവരണം. അടുത്ത നിയമനം മുതൽ പുതിയ സംവരണ ക്രമം നടപ്പാക്കും. യോഗത്തിൽ ചെയർമാൻ കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി.