gvr-muncipal-
നഗരസഭയുടെ ഷീ ലോഡ്ജ് നിർമ്മാണം, ടൗൺഹാൾ വിപുലീകരണം സൗന്ദര്യവത്കരണം എന്നിവയുടെ ഉദ്ഘാടനം കെ.വി അബ്ദുൾ ഖാദർ എം.എൽ.എ നിർവഹിക്കുന്നു

ഗുരുവായൂർ: നഗരസഭയുടെ ഷീ ലോഡ്ജ് നിർമ്മാണം, ടൗൺഹാൾ വിപുലീകരണം സൗന്ദര്യവത്കരണം എന്നിവയുടെ ഉദ്ഘാടനം കെ.വി അബ്ദുൾ ഖാദർ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ എം.രതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.എസ്. ഷെനിൽ, എം.എ. ഷാഹിന, ഷൈലജ ദേവൻ, കൗൺസിലർമാരായ പ്രിയ രാജേന്ദ്രൻ, സുനിത അരവിന്ദൻ, ബിന്ദു അജിത്കുമാർ, മീന പ്രമോദ്, നഗരസഭ സെക്രട്ടറി എ.എസ് ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
വിവിധ ആവശ്യങ്ങൾക്കായി ഗുരുവായൂരിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്നതിനായി എൻ.യു.എൽ.എം പദ്ധതി വിഹിതമായ 2 കോടി 42 ലക്ഷവും നഗരസഭ വിഹിതവും ചേർത്ത് 3 കോടി 45 ലക്ഷം രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമ്മിക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 95 ലക്ഷവും നഗരസഭാ വിഹിതമായ 15 ലക്ഷവും ചേർത്ത് 1 കോടി 10 ലക്ഷം രൂപയുടെ വികസനമാണ് നഗരസഭ ടൗൺഹാളിന്റെ വിപുലീകരണത്തിനും സൗന്ദര്യവത്കരണത്തിനും ഉപയോഗിക്കുന്നത്.