പുതുക്കാട്: പ്രളയ കെടുതി പുനർ നിർമ്മാണത്തിനായി പുതുക്കാട് നിയോജക മണ്ഡലത്തിലെ നാലു പട്ടികജാതി കോളനികൾക്ക് 1.24 കോടി രൂപ അനുവദിച്ചതായി മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് അറിയിച്ചു. പറപ്പൂക്കര പഞ്ചായത്തിലെ വയലൂർ പടിഞ്ഞാട്ടുമുറി കോളനിക്ക് 40,68,000 രൂപയും, കൊട്ടുവളപ്പ് കോളനിക്ക് 27,11,500 രൂപയും, നെടുമ്പാൾ വടക്കുംമുറി കോളനിക്ക് 39,69,000 രൂപയും, വല്ലച്ചിറ കഴുമ്പള്ളം കോളനിക്ക് 16,70,000 രൂപയുമാണ് പട്ടികജാതി വികസന വകുപ്പിൽ നിന്നും അനുവദിച്ചിട്ടുള്ളത്. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർവഹണ ചുമതല. പണികൾ ഉടനെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു