
കയ്പമംഗലം: മുപ്പത്തിയഞ്ച് വർഷമായി മൂന്നുപീടിക സെന്ററിലെ മലഞ്ചരക്ക് വ്യാപാരിയായ കയ്പമംഗലം പനമ്പിക്കുന്ന് പടിഞ്ഞാറ് ഭാഗം ചേന്നമംഗലത്ത് അബ്ദുറഹ്മാൻ ഹാജി (പുളി അബ്ദുറഹ്മാൻ ഹാജി ) (81) നിര്യാതനായി. പുത്തൻപള്ളി മഹല്ല് കമ്മറ്റി അംഗം, വിളക്കു പറമ്പ് മൊഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റി അംഗം, നൂറുൽ ഇമാൻ മദ്രസ രക്ഷാധികാരി, മൂന്നുപീടിക ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: ബീവാത്തു. മക്കൾ: ആബിദ, സിദ്ദിഖ്, ഹുസൈൻ, സെക്കീന, ഇബ്രാഹിം, ഇക്ബാൽ, സീനത്ത് . മരുമക്കൾ: കുഞ്ഞുമുഹമ്മദ്, റഹീമ, ഷംല, മൊയ്തീൻ, സുൽഫത്ത്, സുബിദ, പരേതനായ ഉമ്മർ. കബറടക്കം നടത്തി.