guruvayoor

ഗുരുവായൂർ: ദേവസ്വം നിയമനങ്ങളിൽ സംവരണ മാനദണ്ഡം നടപ്പിലാക്കാൻ ഭരണസമിതി യോഗം തീരുമാനിച്ചു. സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളാണ് ഗുരുവായൂർ ദേവസ്വം ജീവനക്കാർക്കും ബാധകമായിട്ടുള്ളത്. ഇതിനാലാണ് ദേവസ്വം നിയമനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡം നടപ്പിലാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് നിയമനങ്ങളിൽ പത്തുശതമാനം സംവരണം ഏർപ്പെടുത്തും. പട്ടികജാതി, പട്ടികവർഗ്ഗം, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മറ്റു വിഭാഗങ്ങൾ എന്നിവർക്കാണ് സർക്കാർ സർവീസിൽ നൽകി വരുന്ന സംവരണ ആനുകൂല്യം നടപ്പിലാക്കുന്നത്. നിലവിൽ ഈ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് പത്തു ശതമാനം മാത്രമായിരുന്നു സംവരണം. അടുത്ത നിയമനം മുതൽ ഇത് നടപ്പിലാക്കും. നിലവിൽ ഗുരുവായൂർ ദേവസ്വത്തിൽ പണി ആരംഭിച്ച് നിർമ്മാണം നടന്നുവരുന്നതും, 15 മാസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നതുമായ വികസന പദ്ധതികളുടെ രൂപരേഖ ഭരണസമിതി അംഗീകരിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള കാര്യങ്ങൾ നിർവഹിക്കാൻ വിവിധ ഭരണസമിതി അംഗങ്ങളെ ചുമതലപ്പെടുത്തി. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ എ.വി പ്രശാന്ത്, കെ. അജിത്, കെ.വി ഷാജി, ഇ.പി.ആർ വേശാല, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി എന്നിവർ പങ്കെടുത്തു.

ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​ന് ​കൂ​ടു​ത​ൽ​ ​നി​യ​ന്ത്ര​ണം

ഗു​രു​വാ​യൂ​ർ​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​ന് ​കൂ​ടു​ത​ൽ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തു​ന്നു.​ ​ഇ​നി​ ​ഒ​രു​ ​അ​റി​യി​പ്പ് ​ഉ​ണ്ടാ​കു​ന്ന​തു​വ​രെ​ ​വെ​ർ​ച്വ​ൽ​ ​ക്യൂ​ ​വ​ഴി​ ​ഓ​ൺ​ലൈ​നി​ൽ​ ​ബു​ക്ക് ​ചെ​യ്തു​ ​വ​രു​ന്ന​ ​ഭ​ക്ത​രെ​ ​മാ​ത്ര​മേ​ ​ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് ​ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ.
നി​ല​വി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​ബു​ക്ക് ​ചെ​യ്ത​ ​ഭ​ക്ത​ർ​ ​ഇ​ല്ലാ​ത്ത​ ​സ​മ​യ​ങ്ങ​ളി​ൽ​ ​ആ​ധാ​ർ​ ​കാ​ർ​ഡു​മാ​യി​ ​വ​രു​ന്ന​ ​ഭ​ക്ത​രെ​ ​നേ​രി​ട്ട് ​ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് ​പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.​ ​ഇ​തു​ ​നി​റു​ത്ത​ലാ​ക്കാ​ൻ​ ​ദേ​വ​സ്വം​ ​ഭ​ര​ണ​സ​മി​തി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​നി​ല​വി​ൽ​ ​ഓ​ൺ​ലൈ​നി​ൽ​ ​ബു​ക്ക് ​ചെ​യ്യു​ന്ന​തി​ന് ​ആ​യി​രം​ ​പേ​ർ​ക്കാ​ണ് ​ഒ​രു​ ​ദി​വ​സം​ ​സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന​ത്.​ ​ഇ​ത് 1500​ ​ആ​യി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​ഭ​ര​ണ​സ​മി​തി​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ ​ഓ​ൺ​ലൈ​നി​ൽ​ ​ബു​ക്ക് ​ചെ​യ്യാ​തെ​ ​ആ​ധാ​ർ​ ​കാ​ർ​ഡു​മാ​യെ​ത്തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​തി​ന് ​ഗു​രു​വാ​യൂ​ർ​ ​നി​വാ​സി​ക​ൾ​ക്ക് ​അ​നു​വ​ദി​ച്ചി​രു​ന്ന​ ​ഇ​ള​വും​ ​നി​റു​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്.​ ​ഗു​രു​വാ​യൂ​ർ​ ​നി​വാ​സി​ക​ളും​ ​ഇ​നി​ ​ഓ​ൺ​ലൈ​നി​ൽ​ ​ബു​ക്ക് ​ചെ​യ്തു​ ​വ​ന്നാ​ൽ​ ​മാ​ത്ര​മേ​ ​ദ​ർ​ശ​ന​ത്തി​നാ​യി​ ​ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് ​പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു.