പുതുക്കാട്: ബാംഗ്ലൂർ കന്യാകുമാരി സ്‌പെഷൽ ട്രയിൻ ആരംഭിച്ചതിന്റെ ഭാഗമായി പുതുക്കാട് റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രദേശവും വിശ്രമമുറിയും പ്ലാറ്റ്‌ഫോമുകളും ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അണുനശീകരണം നടത്തി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ്, പുതുക്കാട് ഫയർഫോഴ്‌സ് എന്നിവരുടെ സഹകരണത്തോടെ ആയിരുന്നു അണുനശീകരണം. അസോസിയേഷൻ പ്രസിഡന്റ് പി.ആർ. വിജയകുമാർ, സെക്രട്ടറി അരുൺ ലോഹിതാക്ഷൻ, സ്റ്റേഷൻ മാസ്റ്റർ യു.ജി.അച്ചുതൻ, സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാദരൻ എന്നിവർ നേതൃത്വം നൽകി.