covid

തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ ഏറ്റവും കൂടുതൽ ത്രീവ്രത അനുഭപ്പെട്ടത് ഒക്‌ടോബറിൽ. രോഗീനിരക്കിലും മരണനിരക്കിലും മുൻമാസങ്ങളേക്കാൾ ഭീതിപ്പെടുത്തുന്നതാണ് ഒക്ടോബറിലെ കണക്കുകൾ. കഴിഞ്ഞ പത്ത് മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 40,​000ത്തോളം കൊവിഡ് രോഗികളിൽ കാൽ ലക്ഷവും ഒക്ടോബറിലേതാണ്.

സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം മരണം 120 ആണെങ്കിൽ അതിൽ 70 പേരും ഇതേ മാസത്തിലായിരുന്നു മരിച്ചത്. പത്ത് മരണങ്ങൾ വരെ ഒരു ദിവസം റിപ്പോർട്ട് ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സർക്കാർ കടുത്ത നിയന്ത്രണത്തിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ച മാസം കൂടിയാണിത്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നില്ലെന്നതിന്റെ തെളിവു കൂടിയാണ് കൊവിഡ് രോഗികളുടെ വർദ്ധനവിലൂടെ വ്യക്തമാകുന്നത്.

നിയന്ത്രണം ലംഘിക്കുന്നവരെ പിടികൂടാൻ പ്രത്യേക അധികാരങ്ങൾ നൽകിയിട്ടും ജനങ്ങൾ പാലിക്കാത്തത് ആരോഗ്യ വകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും ആശങ്കയിലാക്കുന്നു. ജില്ലയിൽ വീണ്ടും 15 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടുകയാണ്. ഒരു മാസത്തിൽ പത്തോളം ദിവസങ്ങളിൽ ആയിരത്തിൽ അധികം രോഗികൾ ഉണ്ടായിരുന്നു. ഇതിൽ പല ദിവസങ്ങളും സംസ്ഥാനത്ത് തന്നെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്നതായിരുന്നു.

ശക്തൻ ഉൾപ്പടെയുള്ള മാർക്കറ്റുകൾ ആഴ്ചകളായി അടഞ്ഞു കിടക്കുകയാണ്. ഇത് തുറക്കുന്നത് സംബന്ധിച്ച് നടപടികൾ ഇനിയുമായിട്ടില്ല.

ആകെ മരണം- 119

ഒക്ടോബറിലെ മരണം- 70

ആകെ രോഗികൾ- 39771

ഒക്ടോബറിലെ രോഗികൾ- 26994

ഒക്ടോബർ 10---1208

ഒക്ടോബർ 13---1010

ഒക്ടോബർ -17----1109

ഒക്ടോബർ-23----1020

ഒക്ടോബർ -24----1016

ഒക്ടോബർ-25---1011

ഒക്ടോബർ-28---1018

ഒക്ടോബർ -30---1096

ഒക്ടോബർ ---31----1112

കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത് ​-​ 1112
രോ​ഗ​മു​ക്ത​രാ​യ​ത്-​ 582
ചി​കി​ത്സ​യി​ലു​ള്ള​ത് ​-​ 10437
മ​റ്റു​ ​ജി​ല്ല​ക​ളി​ലെ​ ​തൃ​ശൂ​ർ​ക്കാ​രാ​യ​ ​രോ​ഗി​ക​ൾ​-​ 79
സ​മ്പ​ർ​ക്കം​ ​വ​ഴി​ ​രോ​ഗ​മു​ണ്ടാ​യ​ത്-​ 1104
രോ​ഗ​ബാ​ധ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​-​ 4
രോ​ഗ​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​വ​ർ​-​ 4

(​രോ​ഗ​ ​ബാ​ധി​ത​രി​ൽ​ 60​ ​വ​യ​സി​നു​ ​മു​ക​ളി​ൽ​ 72​ ​പു​രു​ഷ​ൻ​മാ​രും​ 86​ ​സ്ത്രീ​ക​ളും​ ​പ​ത്ത് ​വ​യ​സി​നു​ ​താ​ഴെ​ 49​ ​ആ​ൺ​കു​ട്ടി​ക​ളും​ 47​ ​പെ​ൺ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്നു)