switchon
നെന്മണിക്കര പഞ്ചായത്തിലെ പാഴായി സെന്ററിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിക്കുന്നു.

പുതുക്കാട്: പുതുക്കാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി പുതുതായി സ്ഥാപിക്കുന്ന 103 ലോ ഹൈമാസ്റ്റ് ലൈറ്റുകൾ മണ്ഡലത്തിലെ ശേഷിക്കുന്ന പ്രദേശങ്ങളെ കൂടി പ്രകാശപൂരിതമാകും. മണ്ഡലം ആസ്ഥി വികസന നിധിയിൽ നിന്നും മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അനുവദിച്ച 2.23 കോടി രുപ വിനിയോഗിച്ചാണ് പുതുതായി 103 ലൈറ്റുകൾ സ്ഥാപിച്ചത്. നെന്മണിക്കര പഞ്ചായത്തിലെ പാഴായി സെന്ററിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അജ്ഞു ചന്ദ്രൻ, രജിത വിജയൻ , കെ.ഡി. സനോജ് എന്നിവർ സംബന്ധിച്ചു.