തൃപ്രയാർ: തീരദേശത്ത് 5 പഞ്ചായത്തുകളിലായി ഇന്നലെ 78 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാട്ടിക പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ 170 പേർക്ക് നടത്തിയ ടെസ്റ്റിൽ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏങ്ങണ്ടിയൂർ 5, വാടാനപ്പിള്ളി 16, തളിക്കുളം 11, വലപ്പാട് 4 എന്നിങ്ങനെയാണ് രോഗബാധയുണ്ടായത്.