
ചിറയിൻകീഴ്:കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം നാട്ടി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി മുട്ടപ്പലം തെങ്ങുംവിള വയൽ പാടത്തായിരുന്നു പ്രതിഷേധം.പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫ.തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് മുനീർ കൂരവിള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നവാസ് മാടൻവിള സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം സന്ദേശം നൽകി.മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ.ജി.അഹമ്മദ്, മുസ്ലീം ലീഗ് ദേശീയ സമിതി അംഗം മുട്ടപ്പലം നൗഷാദ്,പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് അജ്മൽ ഭായി,കെ.എം.സി.സി നേതാവ് സജീബ് പുതുക്കുറിച്ചി, എം.എസ്.എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷഹീൻ, അൻസർ പെരുമാതുറ എന്നിവർ സംസാരിച്ചു.