ulghadanam-cheyyunnu

കല്ലമ്പലം: കഴിഞ്ഞ 20 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നാവായിക്കുളം പഞ്ചായത്തിലെ മേനാപ്പാറ 55 - ാം നമ്പർ അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി.പഞ്ചായത്ത്‌ ഫണ്ടും ഡിപ്പാർട്ട്മെന്റ് ഫണ്ടും ചേർത്ത് 16.5 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. മണിലാൽ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എൻ. സിയാദ് സ്വാഗതവും അങ്കണവാടി ടീച്ചർ രമ നന്ദിയും പറഞ്ഞു.പഞ്ചായത്ത്‌ അനുവദിച്ച ടിവിയുടെ സ്വിച്ച് ഓൺ സ്ഥിരം സമിതി ചെയർമാൻ ബിനു നിർവഹിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ഇന്ദിര,മുൻ.ഐ.സി.ഡി.എസ് സൂപ്പർവൈസർ അമ്പിളി,കുടവൂർ നിസാം എന്നിവർ സംസാരിച്ചു. കെട്ടിട നിർമ്മാണത്തിന് സൗജന്യമായി ഭൂമി നൽകിയ കല്ലമ്പലം എം. എൽ. ആർ ഭവനിൽ എസ്. മോഹനനെയും, കൊവിഡ് കാലത്ത് മികച്ച സാമൂഹ്യ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയ റിയാസിനെയും, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ ആരോഗ്യ പ്രവർത്തകരായ സിന്ധു, തങ്കമണി എന്നിവരെയും,ചിത്ര കലാകാരൻ കല്ലമ്പലം പ്രസി നിവാസിൽ ശിവപ്രസാദിനെയും ആദരിച്ചു.എസ്.എസ്.എൽ.സി,പ്ലസ്‌ ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യർത്ഥികളെ അനുമോദിച്ചു.