samanga

തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ രക്ഷാധികാരിയായ സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ കുമാരനാശാൻ സ്‌മാരക ശ്രീനാരായണ ധർമ്മ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഉമ്മൻചാണ്ടി നിർവഹിച്ചു. നിയമസഭാ സാമാജികനായി 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് സമംഗയുടെ ആദരവ് ജില്ലാ കോ ഓർഡിനേറ്റർമാരായ ദീപു അരുമാനൂർ, ബിനു പാറശാല എന്നിവർ നൽകി. എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ യൂത്ത് മൂവ്‌മെന്റും സൈബർ സേനയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണത്തോടനുബന്ധിച്ചാണ് ജില്ലാതല ഉദ്ഘാടനം നടന്നത്. എം. വിൻസെന്റ് എം.എൽ.എ, യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ്, സെക്രട്ടറി തോട്ടം. പി. കാർത്തികേയൻ, വൈസ് പ്രസിഡന്റ് സുശീലൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ, സൈബർ സേന ചെയർമാൻ സുരേഷ്,​ കൺവീനർ വരുൺ, വനിതാസംഘം കേന്ദ്ര സമിതി അംഗം ഗീതാ മധു, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറിയും സമംഗ കോ ഓർഡിനേറ്ററുമായ ദീപു അരുമാനൂർ, സമംഗ ജില്ലാ കോ ഓർഡിനേറ്റർ ബിനു കുമാർ പാറശാല തുടങ്ങിയവർ സംബന്ധിച്ചു.