prathishedham

വർക്കല: പാടങ്ങളിൽ നിന്നും പ്രതിഷേധം ഉയരട്ടെ എന്ന മുദ്രാവാക്യവുമായി കർഷകബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൃഷിക്കാരോടൊപ്പം പണിസ്ഥലങ്ങളിലും പാടങ്ങളിലും വിദ്യാർത്ഥികളും പ്രതിരോധം തീർക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്.എഫ്.ഐ വർക്കല ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പനയറ ഏലായിൽ നടന്ന പ്രതിഷേധ സമരം ജില്ലാസെക്രട്ടറി റിയാസ് വഹാബ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ജിത്തു, പ്രസിഡന്റ് ഓജസ്, അബിൻഭാമി, ഭഗത്, അലീമി, അഭിജിത്ത്, ആകാശ്, മിലൻ തുടങ്ങിയവർ പങ്കെടുത്തു.