ib

മലയിൻകീഴ്: കാട്ടാക്കട മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മാറനല്ലൂർ പഞ്ചായത്തിൽ നിർമ്മിക്കുന്ന മൂന്നു റോഡുകളുടെ നിർമാണ ഉദ്‌ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.കുഴിവിള ഏറെ കീളിയോട് റോഡ് (25 ലക്ഷം),പുന്നാവൂർ കാരാണിവിള സി.എസ്.ഐ ചർച്ച് റോഡ് (15 ലക്ഷം),തൊട്ടിക്കര - മാവുവിള റോഡ് (15 ലക്ഷം) എന്നീ റോഡുകളുടെ നിർമാണ ഉദ്‌ഘാടനമാണ്‌ നടന്നത്.മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ പങ്കെടുത്തു.