dharna

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കർ ഇടപെടണമെന്നാവശ്യപ്പെട്ട് അഴൂർ പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളും നേതാക്കളും ഡെപ്യൂട്ടി സ്പീക്കറുടെ ചിറയിൻകീഴിലെ വസതിക്കു മുന്നിൽ പ്രതീകാത്മക ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിയും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കർശനമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്താൻ ഡെപ്യൂട്ടി സ്പീക്കർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം പറത്തു. ഡി.സി.സി അംഗം വി.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഴൂർ വിജയൻ, കെ. ഓമന, കടയ്ക്കാവൂർ കൃഷ്ണകുമാർ, പുതുക്കരി പ്രസന്നൻ, സി.എച്ച്.സജീവ്, ബിജു ശ്രീധർ, എ.ആർ.നിസാർ, മാടൻവിള നൗഷാദ്, എസ്.മധു, അനു.വി.നാഥ്, യാസിർ യഹിയ, അഴൂർ രാജു, അശോകൻ, ഷൈജു ആറ്റിങ്ങൽ, സിദിഖ് തുടങ്ങിയവർ പങ്കെടുത്തു.