
കസബയ്ക്ക് ശേഷം നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവലിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബർ 7ന്പാലക്കാട് തുടങ്ങും. രണ്ട് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ചിത്രീകരണം വണ്ടിപ്പെരിയാറിലേക്ക് ഷിഫ്ട് ചെയ്യും. ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. സുരേഷ് ഗോപി നായകനാകുന്ന കാവലിൽ രൺജി പണിക്കർ, സുരേഷ് കൃഷ്ണ, സാദിഖ്, ശങ്കർ രാമകൃഷ്ണൻ, സായാ ഡേവിഡ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.ഗുഡ്വിൽ എന്റർടെയ്ൻമെന്റ് സിന്റെബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന കാവലിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ. എസ്. പ്രവീണാണ്.പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജയ് പടിയൂർ, മേയ്ക്കപ്പ്- പ്രദീപ് രംഗൻ, സ്റ്റിൽസ്- മോഹൻ സുരഭി.