bhoomi

മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി വികസന പദ്ധതി പ്രകാരം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന ഭൂഹിതരായ 13 പട്ടികജാതി കുടുംബങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഭൂമി നൽകി.സംസ്ഥാന ലൈഫ് മിഷൻ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് 3 സെന്റ് ഭൂമി വീതമാണ് അനുവദിച്ചു നൽകിയത്.ഭൂമിയുടെ പ്രമാണം ഡെപ്യൂട്ടി സ്പീക്കർ വി.ശശി വിതരണം ചെയ്തു.മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ
പേരൂർക്കോണം ലക്ഷം വീട്ടിൽ ജി.സുനിക്കാണ് പ്രമാണം നൽകിയത്.ചിറയിൻ കീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,ജില്ലാ പഞ്ചയത്ത് അംഗം അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരയ ഫിറോസ് ലാൽ,അഞ്ചുതെങ്ങ് സുരേന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് .ചന്ദ്രൻ,ദേവ്,ഇളമ്പ ഉണ്ണി കൃഷ്ണൻ,എസ്.സിന്ധു,ബി.ടി.ഒ ലെനിൻ എന്നിവർ സംസാരിച്ചു.