rr

തിരുവനന്തപുരം:നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയെ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ പൊന്നാടയും പ്രശസ്‌തിപത്രവും നൽകി. അഖിലേന്ത്യാ സെക്രട്ടറി കെ.പി. തമ്പി കണ്ണാടൻ, സംസ്ഥാന നേതാക്കളായ വി.ജെ.ജോസഫ്, അഡ്വ.ജി. സുബോധൻ, ആർ.എം.പരമേശ്വരൻ, ആന്റണി ആൽബർട്ട്, ജില്ലാ ഭാരവാഹികളായ വെട്ടുറോഡ് സലാം,അഡ്വ. ചാരാച്ചിറ രാജീവ്, നെയ്യാറ്റിൻകര സുഭാഷ്, വി. ലാലു, പുത്തൻപള്ളി നിസ്‌താർ,അരുവിയോട് സുരേന്ദ്രൻ, നൈസാം വർക്കല, ശശീന്ദ്രകുമാരി, ആർ.എസ്.വിമൽകുമാർ,എ.എസ്.ചന്ദ്രപ്രകാശ്, ജോയി,വട്ടപ്പാറ സനൽ,സി. രജിത്, എ.ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.